ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം ; രക്ഷപ്പെടുത്തിയ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, കോൺക്രീറ്റ് പാളികൾ നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്.

തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പി.ജി. ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന ‘ഡെയ്സ് ഹോസ്റ്റൽ’ എന്ന അഞ്ച് നില കെട്ടിടമാണ് പെട്ടെന്ന് തകർന്നുവീണത്. ആൺകുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് മുപ്പതോളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നിരിക്കാമെന്നാണ് പ്രാഥമിക കണക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍

0
ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍....

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...