ന്യൂഡല്‍ഹി: ഡല്‍ഹി സി.ബി.ഐ ഓഫീസിന്റെ ആസ്ഥാനത്ത് തീപിടുത്തം. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ടില്ല. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പാര്‍ക്കിംഗില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.