ന്യൂഡല്‍ഹി : സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2,405 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതില്‍ 1,300 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് ഡയറക്ടറേറ്റ്. പ്രത്യേക ഏജന്‍സിയെക്കൊണ്ട് ക്രമക്കേട് വിശദമായി അന്വേഷിപ്പിക്കണമെന്നും ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്തു. 193 സ്‌കൂളുകളിലായി 2405 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതില്‍ സര്‍ക്കാര്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടത്തിയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ഡല്‍ഹി വിജിലന്‍സ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, 2020 ഫെബ്രുവരി 17 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പൊതുമരാമത്ത് വകുപ്പ് വകുപ്പ് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2,405 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കാണിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ ഈ വിഷയത്തില്‍ അഭിപ്രായം തേടി സിവിസി ഡല്‍ഹി സര്‍ക്കാരിന്‍റെ വിജിലന്‍സ് ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. 2015 ഏപ്രിലിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചത്.
193 സ്‌കൂളുകളിലായി 2405 ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ക്ലാസ് മുറികളുടെ ആവശ്യകത കണ്ടെത്തുന്നതിനായി ഇത് ഒരു സര്‍വേ നടത്തി. സര്‍വേയുടെ അടിസ്ഥാനത്തില്‍ 194 സ്‌കൂളുകളിലായി 7180 തത്തുല്യ ക്ലാസ് മുറികള്‍ ആവശ്യമാണെന്ന് കണക്കാക്കി. ഇത് നിര്‍മ്മിച്ച 2405 ക്ലാസ് മുറികളുടെ മൂന്നിരട്ടിയാണ്.
ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ചതിന് പുറമെ, കണ്‍സള്‍ട്ടന്റായി നിയമിക്കാത്ത ബബ്ബര്‍ ആന്റ് ബബ്ബര്‍ അസോസിയേറ്റ്സിന്റെ പ്രതിനിധികള്‍ അന്നത്തെ പിഡബ്ല്യുഡി മന്ത്രിയുടെ ചേംബറില്‍ നടന്ന നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ ടെന്‍ഡര്‍ നടപടികള്‍ മാറ്റം വരുത്താന്‍ മന്ത്രിയെ സ്വാധീനിച്ചെന്നും ഇതിലൂടെ 205.45 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
ഭരണഘടനാ ഏജന്‍സിക്കു പുറത്തുളളവര്‍ ഭരണം നടത്തുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. നയ തലത്തിലും നിര്‍വ്വഹണ തലത്തിലും സ്വകാര്യ വ്യക്തികളുടെ അത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നു. ഇത് സുരക്ഷക്ക് ഭീഷണിയാണ്. ഇത്തരത്തിലുള്ള സമീപനം ഭരണപരമായ അരാജകത്വത്തിലേക്കു നയിക്കും വിജിലന്‍സ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.