അജ്ഞാത ജീവിയുടെ ആക്രമണം : ആടുകള്‍ കൂട്ടത്തോടെ ചത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തു. അങ്ങാടി ഈട്ടിച്ചുവട് ഏഴോലിയിലാണ്  ആടുകള്‍ കൂട്ടത്തോടെ ചത്തത്.
ഏഴോലി വലിയകാലായിൽ മാത്യൂസ് എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് ആടുകളയാണ് വ്യാഴാഴ്ച രാത്രി അജ്ഞാത ജീവികൾ കടിച്ചുകീറി കൊന്നത്.റബ്ബര്‍ തോട്ടത്തിന് നടുക്കുള്ള ആൾ താമസമില്ലാത്ത വീടിന്‍റെ  സമീപത്തുള്ള കൂട്ടിൽ വളർത്തിയിരുന്ന പത്തോളം ആടുകളിൽ ഒമ്പത് എണ്ണത്തിനെ ആണ് ജീവികള്‍ ആക്രമിച്ചു കൊന്നത്.

കെട്ടിയിടാത്ത നിലയിലുണ്ടായിരുന്ന കുട്ടിയാടാണ് രക്ഷപെട്ടത്. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറക്കന്‍ പോലുള്ള ജീവിയുടെ ആക്രമണം ആകാമെന്നാണ് സംശയിക്കുന്നതെന്ന് റാന്നി വനം റേഞ്ച് ഓഫീസര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ കര്‍ഷകര്‍ കടുത്ത ആങ്കയിലാണ്. ഏഴോലിയോടു ചേര്‍ന്നു കിടക്കുന്ന വലിയകാവ് സംരക്ഷിത വനത്തില്‍ നിന്നുമാകാം ജീവികള്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. മുമ്പിവിടെ കുറുക്കന്‍റെ സാന്നിധ്യം ഉണ്ടായിട്ടുള്ളതായി നാട്ടുകര്‍ സൂചിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ആടുകളുടെ ജഢം വെറ്റിനറി ഡോക്ടറുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മറവു ചെയ്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....