അയോധ്യ വിധി റദ്ദാക്കണമെന്ന ഹർജി ആറുലക്ഷം പിഴയിട്ട് തള്ളി ഡൽഹി കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യക്കേസിലെ വിധി അസാധുവായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി അഞ്ച് ലക്ഷം രൂപ പിഴയിട്ടു ഡൽഹി ജില്ലാ കോടതി തള്ളി. നേരത്തേ ആവശ്യം തള്ളിയ സിവിൽ കോടതി 1 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അഭിഭാഷകനായ മഹ്മൂദ് പ്രാച്ചയാണു ജില്ലാ കോടതിയെ സമീപിച്ചത്. അയോധ്യ വിധി പറഞ്ഞ ​ഭരണഘടന ​ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡി​ന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വിധി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അയോധ്യാകേസില്‍ വിധിപറയും മുൻപ് ഭഗവാനോടു പ്രാർഥിച്ചിരുന്നുവെന്ന ഡി.വൈ ചന്ദ്രചൂഡിന്റെ പരാമർശമാണ് ഹർജിയിൽ ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വിധി അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തെറ്റിദ്ധാരണജനകവും നീതിന്യായ പ്രക്രിയയുടെ ദുരുപയോഗവുമാണെന്ന് വിലയിരുത്തിയാണ് പട്യാല ഹൗസ് കോടതി ജഡ്ജി ധർമേന്ദ്ര റാണയാണ് ഹരജി തളളിയതും കീഴ്‌കോടതി ചുമത്തിയ ലക്ഷം രൂപ പിഴ ആറു ലക്ഷം രൂപയാക്കിയതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...