ദില്ലിയിൽ വീണ്ടും ഓക്സിജൻ കിട്ടാതെ മരണം ; ഡോക്ടർ ഉൾപ്പടെ 8 പേര്‍ മരിച്ചു – ചികിത്സ വിവരങ്ങൾ അവശ്യപ്പെട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിൽ വീണ്ടും ഓക്സിജൻ കിട്ടാതെ മരണം. ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചത്.

ദില്ലിയിലെ കേന്ദ്ര സർക്കാരിന്റെതുൾപ്പടെ മുഴുവൻ ആശുപത്രികളിലെയും ചികിത്സ വിവരങ്ങൾ അടിയന്തിരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്സിജൻ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.

അതേസമയം ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രം​ഗത്തെത്തി. ദിവസവും 976 ടൺ ഓക്സിജൻ വേണ്ടിടത്ത് കേന്ദ്രം അനുവദിക്കുന്നത് 490 ടൺ മാത്രമാണ്. ഇന്നലെ നൽകിയതാവട്ടെ 312 ടൺ മാത്രം. ഇങ്ങനെയെങ്കിൽ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...