പോക്സോ കേസില്‍ അമ്മ മകൾക്കെതിരെ മൊഴി നൽകിയിട്ടും പ്രതിക്ക് 70 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 70 വർഷം കഠിന തടവും 75000 രൂപ പിഴയും. താമരക്കുളം സ്വദേശി ബാബുവിനാണ് ഹരിപ്പാട് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജ‍ഡ്ജി വി. വിഷ്ണു ശിക്ഷ വിധിച്ചത്. 16 വയസ്സിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷവും ആവർത്തിച്ചുള്ള പീഡനത്തിന് 20 വർഷവും കുട്ടിക്ക് സമ്മതം നൽകാൻ പ്രാപ്തിയില്ലെന്നിരിക്കെ പീഡിപ്പിച്ചതിന് 20 വർഷവും പ്രകൃതി വിരുദ്ധ പീഡനത്തിന് 10 വർഷവും ഉൾപ്പെടെയാണ് 70 വർഷത്തെ തടവ്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലെങ്കിൽ 9 മാസം കൂടി കഠിന തടവ് അനുഭവിക്കണം. കേസിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ സാക്ഷികൾ കൂറുമാറിയിരുന്നു. അമ്മ മകൾക്കെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...