ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുകയായിരുന്ന ഡല്‍ഹിയില്‍ വീണ്ടും സ്ഥിതിഗതികള്‍ മോശമായി. സംസ്ഥാനത്ത് 24 മണിക്കൂറിനുളളില്‍ 7,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,74,830.
ഡല്‍ഹിയില്‍ നിലവില്‍ 44,329 സജീവ കേസുകളാണ് ഉള്ളത്. 7,423 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,498 പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 4,23,078 ആയി. നിലവില്‍ സംസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് 13.80 ശതമാനമാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിലെ മരണനിരക്ക് 1.07 ശതമാനവും രേഖപ്പെടുത്തി. സംസ്ഥാനത്ത് വെളളിയാഴ്ച മാത്രം 56,553 കൊവിഡ് പരിശോധനകള്‍ നടന്നു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 87 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 44,879 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 1,28,668 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.