ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകളില്‍ ഡല്‍ഹിയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 472 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,470 ആയി. അതോടെ രാജ്യ തലസ്ഥാനത്ത് മരണസംഖ്യ 115 ആയി ഉയര്‍ന്നു.
മരണമടഞ്ഞ രോഗികളില്‍ 59 പേരും 60 വയസും അതില്‍ കൂടുതലുമുള്ളവരാണ്. ഇതുവരെ 3,045 രോഗികള്‍ സുഖം പ്രാപിച്ചു. ഡല്‍ഹിയില്‍ നിലവില്‍ 5,310 സജീവ കേസുകളാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ഡല്‍ഹിയിലെ കണ്ടെയ്നര്‍ സോണുകളുടെ എണ്ണം 78 ആയി കുറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഡല്‍ഹി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.