ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 8,470 ആയി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകളില്‍ ഡല്‍ഹിയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 472 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,470 ആയി. അതോടെ രാജ്യ തലസ്ഥാനത്ത് മരണസംഖ്യ 115 ആയി ഉയര്‍ന്നു.

മരണമടഞ്ഞ രോഗികളില്‍ 59 പേരും 60 വയസും അതില്‍ കൂടുതലുമുള്ളവരാണ്. ഇതുവരെ 3,045 രോഗികള്‍ സുഖം പ്രാപിച്ചു. ഡല്‍ഹിയില്‍ നിലവില്‍ 5,310 സജീവ കേസുകളാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ഡല്‍ഹിയിലെ കണ്ടെയ്നര്‍ സോണുകളുടെ എണ്ണം 78 ആയി കുറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഡല്‍ഹി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...