ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാന്, മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, നീതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ദീപാവലിയുടെ പശ്ചാത്തലത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,340 പേര്‍ക്കാണ് രോഗം ബാധിച്ചത്. യുപി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.