ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രധാനപ്രതിയെ ഇരവിപുരം പോലീസ് അറസ്​റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇരവിപുരം: ക്വാറന്‍റീന്‍ ലംഘനം ചോദ്യംചെയ്തതിന് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രധാനപ്രതിയെ ഇരവിപുരം പോലീസ് അറസ്​റ്റ് ചെയ്തു. തെക്കേവിള ലക്ഷ്മി നഗര്‍ 171 പുത്തന്‍നട വീട്ടില്‍ റീനാ ഭവനില്‍ സുജുവാണ് (24) അറസ്​റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് ഇയാളുടെ പിതാവ് സഫറിനെ (63) നേരത്തേ അറസ്​റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായി പോലീസ് ​തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പതിനൊന്നിന് രാത്രി പത്തോടെ പിടിയിലായ പ്രതിയുടെ വീടിന് സമീപത്തായിരുന്നു സംഭവം.

കന്യാകുമാരിയില്‍ നിന്നെത്തിയ ഒരാള്‍ ക്വാറന്‍റീന്‍ ലംഘിച്ച്‌ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇരവിപുരം ജെ.എച്ച്‌.ഐ സുനില്‍കുമാറിനെയും സംഘത്തെയും മൂന്നംഗസംഘം ആക്രമിച്ചെന്നാണ് കേസ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് പ്രതികള്‍ക്കെതിരെ കേ​സെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...