ഡൽഹിയിൽ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് അപകടം; 17കാരൻ ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡൽഹിയിൽ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് ദാരുണാന്ത്യം. 38കാരനായ മുഹമ്മദ് സാബിദ്, 17കാരനായ സുഫൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ രഘുബീർ നഗറിലാണ് അപകടമുണ്ടായത്. ഇ-ഓട്ടോറിക്ഷയുടെ ബാറ്ററി പെട്ടെന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വണ്ടി നിര്‍ത്തിയിട്ടിരുന്ന ഗോഡൗണിലേക്ക് തീപിടർന്നതായും വിവരമുണ്ട്. അഞ്ചരയോടെ തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാകാം ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ അധികൃതർ പരിശോധന നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....