ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.
ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 58 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേ സമയം 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ അപ്രമാദിത്യ വിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപിക്ക് നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം. കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.