ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് അവസാനിക്കാൻ രണ്ടു മണിക്കൂർ മാത്രം ശേഷിക്കേ മൂന്നു മണിവരെയുള്ള കണക്കു പ്രകാരം 41 ശതമാനമാണ് പോളിഗ് . നഗരപ്രദേശങ്ങളിൽ വലിയ പ്രതികരണമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഷെഹീൻബാഗ് ഉൾപ്പടെയുള്ള ഗ്രാമപ്രദേശങ്ങളിൽ നല്ലതിരക്കാണ് അനുഭവപ്പെട്ടത്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അതേസമയം ശ്രദ്ധേയമായ മത്സരം നടക്കുന്ന ചാന്ദിനി ചൗക്കിൽ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബ ആം ആദ്മി പ്രവർത്തകനെ തല്ലാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി . മോശമായി സംസാരിച്ചു എന്ന് കാണിച്ച് അൽക്ക ലാംബ പരാതി നൽകി . അൽക്ക ലംബക്കെതിരെ പരാതി നൽകുമെന്ന് ആം ആദ്മിയും സൂചിപ്പിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ ബാബർപൂരിൽ പോളിങ് ഉദ്യോഗസ്ഥൻ ഉദ്ധം സിങ് കുഴഞ്ഞു വീണു മരിച്ചു.
ഡൽഹി തെരഞ്ഞെടുപ്പ് ; മൂന്ന് മണിവരെ 41 ശതമാനം പോളിങ്ങ്
RECENT NEWS
Advertisment