പൗരത്വ നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഇന്‍ഡോര്‍ ബി.ജെ.പി കൗണ്‍സിലര്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: പുതിയ പൗരത്വ നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഇന്‍ഡോര്‍ ബി.ജെ.പി കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേല്‍ രാജിവെച്ചു. പൗരത്വ നിയമം ഒരു സമുദായത്തോട് വിവേചനം കാട്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം പയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമത്തെ കുറിച്ച്‌ പഠിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ഖജ്‌റാന പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. നിയമം മുസ്‍ലിംകള്‍ക്ക് എതിരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പട്ടേല്‍ പറഞ്ഞു. മധ്യപ്രദേശിലുടനീളമുള്ള ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിലെ നൂറുകണക്കിന് അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചക്കകം രാജിവച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....