ബൈക്ക് ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ബൈക്ക് ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സർക്കാർ. ഡല്‍ഹി വാഹന വകുപ്പിന്റെ ഈ ഉത്തരവിലൂടെ ഊബര്‍, ഒല, റാപിഡോ തുടങ്ങിയ ബൈക്ക് ടാക്‌സികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ റജിസ്‌ട്രേഷനുള്ള വാഹനങ്ങളിൽ യാത്രികരുമായി പോകുന്നത് മോട്ടര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

നിയമം ലംഘിച്ചാൽ ആദ്യ തവണ 5000 രൂപയും വീണ്ടും പിടിക്കപ്പെടുകയാണെങ്കില്‍ പിഴ 10,000 രൂപയായി ഉയരുകയും തടവുശിക്ഷ വരെ ലഭിക്കുകയും ചെയ്യും. മാത്രവുമല്ല ഡ്രൈവറുടെ ലൈസന്‍സ് മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഡല്‍ഹി മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ നിയമം ലംഘിച്ച് ബൈക്ക് ടാക്‌സി ഓടിച്ചാൽ ഓടിക്കുന്നവർക്ക് മാത്രമല്ല കമ്പനികളും ഇനിമുതൽ വെട്ടിലാകും. കമ്പനികളിൽ നിന്ന് ഒരു ലക്ഷം രൂപ പിഴയാണ് ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയാല്‍ ഈടാക്കുക. ഇത് ആദ്യമായല്ല ബൈക്ക് ടാക്‌സികള്‍ക്ക് നേരെ അധികൃതര്‍ നടപടിയെടുക്കുന്നത്. ബൈക്ക് ടാക്‌സി കമ്പനിയായ റാപിഡോ പ്രവര്‍ത്തിക്കുന്നത് നിയമപരമായ അനുമതിയില്ലാതെയാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...