Thursday, April 25, 2024 1:40 pm

പ്രമേഹം നിയന്ത്രിക്കാൻ പപ്പായയുടെ കുരു? ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമറിയാം

For full experience, Download our mobile application:
Get it on Google Play

പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ ഇതിനെ നിസാരവത്കരിക്കാനോ, അശ്രദ്ധമായി ഇതോടെ മുന്നോട്ട് പോകാനോ സാധിക്കില്ല. കാരണം അനിയന്ത്രിതമായ പ്രമേഹം പിന്നീട് പല അനുബന്ധ പ്രശ്നങ്ങളിലേക്കും വ്യക്തികളെ നയിക്കാറുണ്ട്. പ്രധാനമായും ഡയറ്റിലൂടെയാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുക.

ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയും ചിലത് ഡയറ്റിലുള്‍പ്പെടുത്തുകയും വേണ്ടിവരാം. ഇത്തരത്തില്‍ പ്രമേഹനിയന്ത്രണത്തിന് പപ്പായയും പപ്പായയുടെ കുരുവും കഴിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം? ശരിക്കും പപ്പായയുടെ കുരു കഴിക്കാവുന്നതാണോ? ഇത് കഴിച്ചാല്‍ പ്രമേഹത്തിന് ആശ്വാസം ലഭിക്കുമോ? അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ?

പ്രമേഹത്തിന് പപ്പായയുടെ കുരു?
സത്യത്തില്‍ പപ്പായ കഴിക്കുന്നത് പോലെ തന്നെ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ് പപ്പായയുടെ കുരുവും. പ്രമേഹരോഗികള്‍ക്ക് മാത്രമല്ല, പ്രമേഹമില്ലാത്തവര്‍ക്കും പപ്പായയുടെ കുരു കഴിക്കാവുന്നതാണ്. കാരണം ഇത് ദഹനവ്യവസ്ഥയെ നല്ലരീതിയില്‍ സ്വാധീനിക്കാം. ഫൈബറിന്‍റെ ഏറ്റവും നല്ലൊരു ഉറവിടം കൂടിയാണിത്. അതിനാലാണ് പ്രമേഹരോഗികള്‍ക്കും നല്ലതാണെന്ന് പ്രധാനമായും പറയുന്നത്.

പപ്പായയുടെ കുരു പ്രമേഹരോഗികള്‍ക്ക് ഗുണകരമാകാൻ വേറെയും കാരണങ്ങളുണ്ട്. പപ്പായയുടെ കുരുവിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ഫ്ളേവനോയിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ പ്രമേഹത്തിന്‍റെ പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. അതുപോലെ പ്രമേഹം തന്നെ നിയന്ത്രിക്കാൻ പപ്പായയുടെ കുരു സഹായിക്കുന്നതായി ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. രക്തത്തിലെ ഷുഗര്‍നില നേരിട്ടുതന്നെ കുറയ്ക്കാൻ പപ്പായയുടെ കുരുവിലടങ്ങിയിരിക്കുന്ന ‘മീഥൈല്‍ എസ്തര്‍’, ‘ഹെക്സാഡെകോണിക് ആസിഡ്’, ‘ഒലീയിക് ആസിഡ്’ എന്നിവയും സഹായകമാണത്രേ.

സൈഡ് എഫക്ട്സ്?
പപ്പായയുടെ കുരു കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും സൈഡ് എഫക്ട്സ് ഉണ്ടാകുമോ? ഏത് ഭക്ഷണമായാലും അത് മിതമായ അളവിലേ കഴിക്കാവൂ. അമിതമാകുമ്പോള്‍ അത് ഗുണത്തിന് പകരം ദോഷം പോലും ചെയ്യാം. പപ്പായയുടെ കുരുവും അങ്ങനെ തന്നെ. മിതമായ രീതിയില്‍ മാത്രം ഇത് കഴിച്ചാല്‍ മതി. പപ്പായയുടെ കുരു വളരെയധികം കയ്പുള്ളതായതിനാല്‍ തന്നെ ചിലര്‍ക്ക് ഇത് ഓക്കാനം അടക്കമുള്ള ഉദരസംബന്ധമായ പ്രയാസങ്ങളുണ്ടാക്കാം. ഇതും ശ്രദ്ധിക്കുക. അതുപോലെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരും പപ്പായയുടെ കുരു ഒഴിവാക്കുന്നതാണ് ഉചിതം. വളരെ മിതമായ അളവില്‍ കഴിക്കാം. എങ്കിലും ഇതിലടങ്ങിയിരിക്കുന്ന എൻസൈമുകള്‍ ഇവരെ ദോഷകരമായി ബാധിക്കാം.

എങ്ങനെയാണിത് കഴിക്കേണ്ടത്…
പപ്പായയുടെ കുരു ഉണക്കി പൊടിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. നല്ല കയ്പുള്ളതിനാല്‍ തന്നെ ചെറിയ അളവിലെടുത്ത് ജ്യൂസുകളിലോ മറ്റ് ഹോം മെയ്ഡ് ഹെല്‍ത്തി പാനീയങ്ങളിലോ സലാഡുകളിലോ ഡിസേര്‍ട്ടുകളിലോ ചേര്‍ത്ത് കഴിക്കാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...