സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിർത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിർത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. വിളപ്പിൽശാല മലപ്പനംകോട് വെച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി മാറിടത്തിൽ പിടിച്ച് അപമാനിച്ച കേസിലെ പ്രതി അമ്പൂരി തേക്കുപാറ കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടിൽ ഷിന്‍റോ (25) നേയാണ് വിളപ്പിൽശാല പോലീസ് പിടികൂടിയത്.

ജനുവരി 5-ാം തീയതി രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചെറിയകൊണ്ണി സ്വദേശിനിയായ യുവതി കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിന്നും വിളപ്പിൽശാല ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു. മലപ്പനംകോട് ഇറക്കം ഇറങ്ങി വരുന്ന സമയം ഷിന്‍റോ സ്കൂട്ടറിൽ വന്ന് തടഞ്ഞ് നിറുത്തി യുവതിയുടെ മാറിടത്തിൽ കടന്ന് പിടിച്ച് ലൈംഗീക ചുവയോടെ സംസാരിച്ച് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സമയം മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് ഷിന്‍റോ അവിടെ നിന്നും കടന്നു. കൃത്യത്തിനായി ഷിന്‍റോ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പോലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി വൈ എസ് പി എസ് അനിൽകുമാറിന്‍റെ നേതൃത്വത്തിൽ വിളപ്പിൽശാല പോലീസാണ് പ്രതിയെ പിടികൂടിയത്. വിളപ്പിൽശാല ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാർ, എസ് ഐ ആശിഷ് ബൈജു, സി പി ഒ അജിൽ തുടങ്ങിയ പോലീസ് സംഘം ആണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. ഇയാൾ സമാന രീതിയിലുള്ളള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരുന്നയാളാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ പതിനേഴുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

0
കോന്നി : കോന്നിയില്‍ പതിനേഴ് വയസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കലഞ്ഞൂരില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ നിയന്ത്രണം വിട്ട...

കൂടലില്‍ ബൈക്ക് അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ നടന്ന ബൈക്ക്...

‘സത്യപ്രതിജ്ഞ ചെയ്യാം’ ; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം ലഭിച്ചു

0
തിരുവനന്തപുരം : വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ...