പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. അസമും ഒഡീഷയും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസമിലെ 14 ജില്ലകളും പൂര്‍ണമായി വെള്ളത്തിനടിയിലാണ്. 82 മരണമാണ് ഇതുവരെ മഴക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍, കടകള്‍, സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും വെള്ളത്തിനടിയിലാണ്. ഒഡീഷയിലും സമാനമായ സാഹചര്യം തുടരുകയാണ്. ഒഡീഷയിലെ പത്ത് ജില്ലകളിലാണ് പ്രധാനമായും മഴക്കെടുതി രൂക്ഷമായി തുടരുന്നത്. പ്രധാനപ്പെട്ട നദികള്‍ കരകവിഞ്ഞൊഴുകുന്നത് തീരത്തുള്ള വീടുകളില്‍ വെള്ളം കയറുന്നതിനും സാഹചര്യം രൂക്ഷമാകാനും ഇടയാക്കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. നാഷണല്‍ ഹൈവേ ഉള്‍പ്പടെ 102 റോഡുകളാണ് ഹിമാചല്‍ പ്രദേശില്‍ അടച്ചിട്ടിരിക്കുന്നത്.

ഡൽഹി, യുപി, ബിഹാർ, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കണക്കിലെടുത്ത് അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും വിവിധ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....