എയർ പ്യൂരിഫയറുകളുടെ ജി.എസ്.ടി കുറയ്ക്കുന്ന കാര്യം ജി.എസ്.ടി കൗൺസിൽ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : എയർ പ്യൂരിഫയറുകളുടെ ജി.എസ്.ടി കുറയ്ക്കുന്ന കാര്യം ജി.എസ്.ടി കൗൺസിൽ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കൗൺസിൽ എത്രയും വേഗം യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പൗരന്മാർക്ക് ശ്വസിക്കാൻ ശുദ്ധവായു നൽകാൻ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ നിലവിൽ 18 ശതമാനം നികുതി ചുമത്തുന്ന ജിഎസ്ടി കുറയ്ക്കുക എന്നതാണ് അധികാരികൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ മാർഗമെന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി അഭിപ്രായപ്പെട്ടു. “ജിഎസ്ടി കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന വിഷയം ജിഎസ്ടി കൗൺസിൽ എത്രയും വേഗം പരിഗണിക്കണം. ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാര സാഹചര്യം കണക്കിലെടുക്കുമ്പോൾ ജിഎസ്ടി കൗൺസിൽ എത്രയും വേഗം യോഗം ചേരുന്നത് ഉചിതം” ഹൈക്കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നിർദേശം. എയർ പ്യൂരിഫയറുകൾക്കു മേൽ 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ശുദ്ധവായു ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണം ആയി കാണണമെന്നും അവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രം പുറപ്പെടുവിച്ച 2020 ലെ വിജ്ഞാപനത്തിന് കീഴിലുള്ള മെഡിക്കൽ ഉപകരണത്തിന്റെ മാനദണ്ഡങ്ങൾ എയർ-പ്യൂരിഫയർ പാലിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...