മദ്യത്തിന് പിന്നാലെ പെട്രോളിനും ഡീസലിനും വില കൂടി ; സമ്പദ് വ്യവസ്ഥയെ വരുതിയിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഈ രണ്ട് ഇന്ധനങ്ങളുടെയും വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വില ലിറ്ററിന് 7.1 ഉം പെട്രോളിന് 1.67 രൂപയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെട്രോളിന് വാറ്റ് 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കൂട്ടി. ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഇരട്ടിപ്പിക്കുകയും ചെയ്തു.

കൊവിഡ് 19 നെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ വന്ന തകര്‍ച്ച മറികടക്കാനും വരുമാനം കൂട്ടാനുമാണ് സര്‍ക്കാരിന്റെ ഈ നീക്കം. തിങ്കളാഴ്ച മദ്യവിലയിലും വലിയ തോതിലുള്ള വര്‍ദ്ധനവ് സര്‍ക്കാര്‍ വരുത്തിയിരുന്നു. കൊറോണ ഫീ എന്ന പേരില്‍ 70 ശതമാനം വര്‍ദ്ധനവാണ് മദ്യത്തിന്റെ നികുതിയില്‍ വരുത്തിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....