വിമർശനങ്ങൾക്ക് പിന്നാലെ തീരുമാനം തിരുത്തി തമിഴ്നാട് സർക്കാർ ; ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കില്ല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കില്ലെന്ന് തമിഴ്നാട് സർക്കാർ. വിമർശനങ്ങൾക്ക് പിന്നാലെ റെഡ്സോണിലും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ തിരുത്തി. ചെന്നൈയിൽ രോഗ ബാധിതർ ഇരട്ടിക്കുന്ന സാഹചര്യവും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും കണക്കിലെടുത്താണ് പുതിയ തീരുമാനം.

പല ആളുകളും തമിഴ്നാടിന്റെ അതിർത്തി കടന്ന് ഒറ്റപ്പെട്ട വഴികളിലൂടെ പോയി വ്യാജ മദ്യം കഴിക്കുന്നതിലൂടെ ദുരന്തം കൂടുകയാണെന്നും അതിനാൽ മദ്യവിൽപ്പന ശാലകൾ തുറക്കുന്നുവെന്നുമാണ് ഇന്നലെ സർക്കാർ അറിയിച്ചത്. റെഡ്സോൺ മേഖലയിൽ ഉൾപ്പടെ മദ്യവിൽപ്പനശാലകൾ തുറക്കാനായിരുന്നു തീരുമാനം. ഏറ്റവും കൂടുതൽ വരുമാനമുള്ള അതേസമയം റെഡ്സോണായ ചെന്നൈയിലും മദ്യവിൽപ്പനശാല തുറക്കുമെന്ന തീരുമാനത്തിനെതിരെ വൻ വിമർശനമായിരുന്നു ഉയർന്നത്.

തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിനെതിരെ നടൻ കമൽ ഹാസൻ അടക്കമുള്ളവർ രം​ഗത്ത് വന്നിരുന്നു. ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിന് ശേഷമേ തീരുമാനം തെറ്റായിരുന്നുവെന്ന് സർക്കാർ തിരിച്ചറിയുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ അപകടം വിളിച്ചു വരുത്തുകയാണെന്നും കമൽ ഹാസൻ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ചെന്നൈയിൽ മാത്രം മദ്യവിൽപ്പനശാലകൾ തുറക്കില്ല എന്ന തീരുമനത്തിലേക്ക് സർക്കാർ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...