ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ രാജധാനി, മുംബൈയില്‍നിന്നുള്ള സ്പെഷ്യല്‍ നേത്രാവതി എന്നീ വണ്ടികളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. സെപ്റ്റംബര്‍ 10 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. നേരത്തെ മഴകാരണം ഓഗസ്റ്റ് 20 വരെ സര്‍വീസ് റദ്ദാക്കിയിരുന്നു. അത് മൂന്നാഴ്ചത്തേക്ക് നീട്ടാനാണ് തീരുമാനം. ഡല്‍ഹിയില്‍ നിന്നുള്ള മറ്റു രണ്ടു സ്പെഷ്യല്‍ ട്രെയിനുകള്‍ – മംഗളാ എക്സ് പ്രസ്സ് , തുരന്തോ -കൊങ്കണ്‍പാത ഒഴിവാക്കിയാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഈ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
രാജധാനി, നേത്രാവതി സ്പെഷ്യല്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി
RECENT NEWS
Advertisment