മതഗ്രന്ഥങ്ങൾ ലോറിയിൽ കടത്തിയതിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.എ.ഇ. കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ എന്നപേരിലെത്തിയ പാഴ്‌സൽ കാർഗോ കോംപ്ലക്സിൽനിന്ന്‌ തിടുക്കപ്പെട്ട് മാറ്റിയതിൽ ദുരൂഹത. ശംഖുംമുഖം കാർഗോ കോംപ്ലക്സിൽനിന്ന് തുറന്ന ലോറിയിലാണ് ഇവ കോൺസുലേറ്റിലേക്ക്‌ മാറ്റിയത്. സമീപത്തെ എഫ്.സി.ഐ. ഗോഡൗണിൽനിന്ന് അരി കടത്തുന്ന ലോറിയാണിത്.

വലിയതുറയ്ക്കു സമീപം താമസിക്കുന്ന അലിയുടേതാണ് കെ.എൽ. 01 സി 6264 എന്ന രജിസ്‌ട്രേഷനുള്ള ലോറി. 4479 കിലോഗ്രാം പാഴ്‌സൽ കൊണ്ടുപോകാൻ വലിയ ലോറിയുടെ ആവശ്യമില്ല. പാഴ്‌സലിൽ മതഗ്രന്ഥങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അവ ലോറിയിൽ കടത്തിയതാണ് സംശയത്തിന് ഇടനൽകുന്നത്. പാഴ്‌സൽ കോൺസുലേറ്റിൽ എത്തിച്ചത് മാർച്ച് ആറിനാണ്. വെള്ളിയാഴ്ചയായതിനാൽ അന്ന് കോൺസുലേറ്റിന് അവധിയായിരുന്നു.

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു. പാഴ്‌സൽ ഇടപാടിനെക്കുറിച്ച് അറിവുള്ളവർമാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാഴ്‌സലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് ഈ ക്രമീകരണമെന്നും അറിയുന്നു. ഇവയിൽ ചിലതാണ് പിന്നീട് സർക്കാർ വാഹനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക്‌ കൊണ്ടുപോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...