ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ അടുത്തിടെയായി ശമനം വന്നതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. നാളെ മുതല്‍ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. എല്ലാ കടകളും മാളുകളും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാമെന്നാണ് നിര്‍ദ്ദേശം.
അതെ സമയം നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളാണ് കടകള്‍ തുറക്കുന്നത്. നാളെ മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാം. റെസ്‌റ്റൊറന്റുകളില്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരുമായി ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം.
ഡല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും 50 ശതമാനം ആളുകളുമായി സര്‍വീസ് നടത്തും. ഓട്ടോകളിലും ടാക്‌സികളിലും രണ്ടു പേരെ മാത്രമാണ് അനുവദിക്കുക. അതെ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, തിയറ്റര്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.