പത്തനംതിട്ട : ന്യൂഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ ചൊവ്വാഴ്ച (മേയ് 26) ഉച്ചയ്ക്ക് മുന്‍പ് പത്തനംതിട്ട ജില്ലക്കാരായ 77 പേരെത്തി. എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയ ഇവരില്‍ 15 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.
എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ പത്തനംതിട്ട ജില്ലക്കാരായ 25 സ്ത്രീകളും 5 കുട്ടികളും 19 പുരുഷന്‍മാരും അടക്കം 49 പേര്‍ ഇറങ്ങി. ഇവരില്‍ 15 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 34 പേര്‍ ടാക്സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പത്തനംതിട്ട ജില്ലക്കാരായ 11 സ്ത്രീകളും 17 പുരുഷന്മാരും ഉള്‍പ്പെടെ 28 പേരാണ് ഇറങ്ങിയത്. 28 പേരും ടാക്സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.