​ഫോട്ടോയെടുത്ത യുവാവിന് നേരെ കയ്യേറ്റം; ഡൽഹി മന്ത്രി പർവേശ് വർമ്മയുടെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ആം ആദ്മി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ ഡല്‍ഹി പിഡബ്ല്യുഡി മന്ത്രി പർവേശ് വര്‍മ മര്‍ദ്ദിച്ചതായി പരാതി. തിലക് നഗറില്‍ നടന്ന റോഡ് പരിശോധനയ്ക്കിടെയാണ് യുവാവിന്റെ മുഖത്ത് മന്ത്രി മര്‍ദ്ദിച്ചത്. ആം ആദ്മി പാര്‍ട്ടിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ പർവേശ് വര്‍മയെ അറസ്റ്റ് ചെയ്യണമെന്നും എഎപി ആവശ്യപ്പെട്ടു.
ജെന്‍സിക്ക് അടുത്ത് എത്താന്‍ ബിജെപി ശ്രമിക്കുന്നതിന്റെ യഥാര്‍ത്ഥ രൂപം ഇപ്പോള്‍ കണ്ടെന്നായിരുന്നു സിജെപിയുടെ വിമര്‍ശനം. ചോദ്യം ചോദിക്കുന്നതിന് ജെന്‍സിയെ മര്‍ദ്ദിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും സിജെപി കുറ്റപ്പെടുത്തി.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അപാകത ചൂണ്ടിക്കാട്ടിയതിനാണ് മന്ത്രി യുവാവിനെ മര്‍ദ്ദിച്ചതെന്ന ആരോപണം ഉയര്‍ന്നു.
സംഭവം മൊബൈലില്‍ പകര്‍ത്തിക്കൊണ്ടിരുന്ന യുവാവ് തിലക് നഗറിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാളാണെന്നാണ് വിവരം. സംഭവത്തിന് ശേഷം വര്‍മ്മയുടെ അനുയായികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച യുവാവ്, ഇക്കാര്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.’റോഡിന്റെ മുകള്‍ഭാഗം തകര്‍ന്നുപോകുന്നത് ഞാന്‍ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിക്ക് അത് ഉള്‍ക്കൊള്ളാനായില്ല.

അദ്ദേഹം എന്റെ നേരെ കൈ ഉയര്‍ത്തുകയും, അദ്ദേഹത്തിന്റെ അനുയായികള്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസ് അവിടെത്തന്നെയുണ്ടായിരുന്നു, അവരുള്ളപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്,’ യുവാവ് പറഞ്ഞു. മന്ത്രി തന്നോട് മാപ്പ് പറയണമെന്നും പർവേശ് വര്‍മക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചര്‍ച്ച വിജയം; നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: നാളെ മുതല്‍ മൂന്ന് ദിവസം പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു....

​കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവം;അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

0
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബര്‍...

ലീഗിൽ പുതിയ പോര്; ധൂർത്തിനെതിരെ ഖുർആൻ വചനം ഉദ്ധരിച്ച് കെ.എം. ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി...

0
കൊച്ചി: മന്ത്രി കെ എം ഷാജിക്കെതിരെ ഒളിയമ്പുമായി വനിതാ ലീഗ് മുന്‍...

പ്രതിഷേധങ്ങൾക്കൊടുവിൽ സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു

0
ഗുവാഹത്തി: സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു. ഗുവാഹത്തിയിൽ...