ന്യൂഡൽഹി : മലയാളികൾ ഉൾപ്പെടെ 84 നഴ്സുമാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ഡൽഹി മജീദിയ ആശുപത്രിയിൽ നഴ്സുമാർ അനിശ്ചിതകാല സമരത്തിൽ. രണ്ട് ദിവസമായി നഴ്സുമാർ പ്രതിഷേധം നടത്തിയിട്ടും ചർച്ചയ്ക്ക് മാനേജ്മെന്റ് തയ്യാറായിരുന്നില്ല. പിരിച്ചുവിട്ടവരിൽ ഇരുപത് നഴ്സുമാർ മലയാളികളാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിനാണ് നഴ്സുമാരെ പിരിച്ചുവിട്ടതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.