ഹൈബോക്സ് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് കേസിൽ നടി റിയ ചക്രവർത്തിക്ക് സ്പെഷ്യൽ നോട്ടീസ് അയച്ച് ദില്ലി പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഹൈബോക്സ് ഓൺലൈൻ നിക്ഷേപ തട്ടിപ്പ് കേസിൽ നടി റിയ ചക്രവർത്തിക്ക് സ്പെഷ്യൽ നോട്ടീസ് അയച്ച് ദില്ലി പോലീസ്. ഈ മാസം ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് ആവശ്യപ്പെടുന്നു. ഓൺലൈൻ ആപ്പായ ഹൈബോക്സിലൂടെ വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിൽ ഒരാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരൻ ശിവറാമാണ് അറസ്റ്റിലായത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 18 കോടി രൂപയും കണ്ടെത്തിയിരുന്നു. ആപ്പിനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ അഞ്ച് വ്ളോഗര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പോലീസ് നോട്ടീസ് നൽകി. പ്രശസ്ത വ്ളോഗര്‍മാരായ ഇൽവിഷ് യാദവ്, അഭിശേക് മൽഹാൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് നോട്ടീസ്. ആപ്പ് വഴിയുള്ള ദൂരൂഹമായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫോൺ പേ അടക്കം പേയ്മെന്റ് ആപ്പുകളും നീരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. ഏകദേശം അഞ്ചൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പോലീസ് വിലയിരുത്തൽ. നാനൂറിലേറെ പരാതികൾ ഇതിനോടകം ദില്ലി പോലീസിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...