പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കംചെയ്യണം ; സോഷ്യൽ മീഡിയകൾക്ക് നോട്ടീസ് നൽകി ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രിക്കെതിരായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ടെക് കമ്പനികൾക്ക് നോട്ടീസ് നൽകി. പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുന്നതും അദ്ദേഹത്തിന്റെ മാതാവിനെ ഉൾപ്പെടെ മോശമായി ആക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സ്വരത്തിലുള്ള പോസ്റ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്.

എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ത്യക്കുള്ളിൽനിന്ന് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നതായി കണ്ടെത്തിയെന്നും ഡെൽഹി പോലീസ് പറയുന്നു. പോലീസിന്റെ നിർദ്ദേശത്തെ തുടർന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കംചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...