ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം തൃപ്തികരമായ അവസ്ഥയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞ ദിവസങ്ങളിലെ മഴയും കുറഞ്ഞ മലിനീകരണത്തോതും മൂലം ‘നല്ല’ വിഭാഗത്തിലായിരുന്ന ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വീണ്ടും അൽപം ഉയർന്ന് ‘തൃപ്തികരമായ’ വിഭാഗത്തിലെത്തി. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫാർ) അനുസരിച്ച് ഇന്നു രാവിലെ ഡൽഹിയിലെ പ൪ട്ടിക്കുലേറ്റ് മാറ്റ൪ അഥവാ പിഎം10ന്റെ തോത് 58 ആയി രേഖപ്പെടുത്തി ഇത് തൃപ്തികരമായ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പിഎം 2.5 മലിനീകരണ സൂചിക 31 ൽ രേഖപ്പെടുത്തിയിട്ടുണ്ട് ഇതും ‘തൃപ്തികരമായ’ അവസ്ഥയാണ്.

വെള്ളിയാഴ്ച ലഭിച്ച മഴയുടെ പശ്ചാത്തലത്തിൽ നോയിഡയിലും ഗുരുഗ്രാമിലും യഥാക്രമം 43 39 എക്യുഐ രേഖപ്പടുത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ചയോടെ ഡൽഹിയിലെ പിഎം തോത് 69 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതും ‘തൃപ്തികരമായ’ വിഭാഗത്തിൽ പെടും. പിഎം 2.5 മലിനീകരണം 38 ആയി ഉയരുമെന്നാണ് കരുതുന്നത്. ചാന്ദ്‌നി ചൗക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും എക്യുഐ പിഎം 10 മലിനീകരണം 53 ആയും പിഎം 2.5ന്റെ തോത് 51ലും രേഖപ്പെടുത്തിയിട്ടുണ്ട്.

എക്യൂഐ സൂചികകൾ: വളരെ നല്ലത് (0-50), തൃപ്തികരം (51-100), മിതമായ മലിനീകരണം (101-200), മോശം- (201-300), വളരെ മോശം (301-400), ഗുരുതരം(401-500). കോവിഡ് ലോക്ക്‌ഡൗണ്‍ സമയത്തും ഡൽഹിയിൽ വായുമലിനീകരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...