ഡല്‍ഹി: ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി. ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ച് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്‌കൂളിന് വീണ്ടും ഭീഷണി ലഭിച്ചത്. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്ത് ബോംബ് സ്ഥാപിച്ചെന്ന വിവരം വ്യാജമാണെന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.
ബോംബ് സ്‌ക്വാഡിന്റെ രണ്ട് സംഘങ്ങളും സ്നിഫര്‍ ഡോഗ്സും പ്രാദേശിക ജീവനക്കാരും ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മെയ് 12 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ തകര്‍ക്കാന്‍ പോകുകയാണ് എന്നാണ് ഇമെയിലില്‍ പറഞ്ഞിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.