ന്യൂഡൽഹി : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാട്ടീല്‍ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹർജിയിൽ ഇന്ന് മറുപടി നല്‍കാന്‍ പോലീസിനോടും കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കലാപത്തിനിരയായവരുടെ നഷ്ടപരിഹാരം സംബന്ധിച്ച ഹർജിയും കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരിയിലാണ് വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ അക്രമം നടന്നത്. കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും ആകെ 526 പേര്‍ക്ക് പരിക്കേറ്റതായും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
RECENT NEWS
Advertisment