നടിയെ  ആക്രമിച്ച കേസില്‍ ലാലിനെയും കുടുംബത്തെയും നാളെ വിസ്തരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ  ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷികളായ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും നാളെ വിസ്തരിക്കും. പ്രതിഭാ​ഗത്തിന്റെ വിസ്താരമാണ് നാളെ നടക്കുന്നത്. കേസിലെ മറ്റൊരു മുഖ്യസാക്ഷിയായ അഭിഭാഷകന്‍ ഇ. എസ് പൗലോസിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെയും എട്ടാം പ്രതിയായ ദിലീപിന്റെയും അഭിഭാഷകരാണ് പൗലോസിനെ വിസ്തരിച്ചത്.

കഴിഞ്ഞ മാസം ആദ്യം ലാലിന്റെയും കുടുംബാം​ഗങ്ങളുടെയും വിസ്താരം വാദിഭാ​ഗം നടത്തിയിരുന്നു. അന്ന് ലാലിനൊപ്പം ഭാര്യയും മകളും കോടതിയില്‍ എത്തിയിരുന്നു. ലാലിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു ശേഷം ക്വട്ടേഷന്‍ സംഘം ലാലിന്റെ വീടിന് സമീപമാണ് നടിയെ ഇറക്കിവിട്ടതും. ഇന്ന് സാക്ഷി വിസ്താരങ്ങളൊന്നും നടക്കുന്നില്ല. കഴിഞ്ഞ ദിവസം നടത്താനിരുന്ന നടി ഭാമയുടെ വിസ്താരം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...