കര്‍ഷക സമരം ചരിത്രത്തിലേക്ക് ; 12 മണിയോടെ ഒരുലക്ഷം ട്രാക്ടറുകളുടെ പരേഡ് ദില്ലിയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഇന്ന്. റിപ്പബ്ലിക്ക് പരേഡിന് പിന്നാലെ 12 മണിയോടെ രാജ്യ തലസ്ഥാനത്ത് ട്രാക്ടര്‍ പരേഡ് ആരംഭിക്കും. ഇതോടെ ഇതുവരെ കാണാത്ത പ്രതിഷേധ സമരങ്ങള്‍ക്കാണ് ദില്ലി സാക്ഷ്യം വഹിക്കുക. ഒരു ലക്ഷത്തോളം ട്രാക്ടറുകളാണ് ഇന്ന് പരേഡില്‍ അണിനിരക്കുന്നത്. ഒരു ട്രാക്ടറില്‍ നാല് പേരാണ് ഉണ്ടാകുക.

സിംഗു, ടിക്രി, ഗാസിപൂര്‍ എന്നീ അതിര്‍ത്തികളിലാണ് റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2500ല്‍ അധികം വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പരേഡിനെ തുടര്‍ന്ന് ദില്ലി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ട്രാക്ടര്‍ റാലി സമാധാനപരമായിട്ടായിരിക്കും നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചരിത്ര സമരത്തിന് ദില്ലി സാക്ഷ്യം വഹിക്കുന്നതോടെ പരേഡില്‍ പങ്കെടുക്കാന്‍ ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ ഒഴുക്കാണ്.

രാജ്പദില്‍ റിപ്പബ്ലിക്ക് ദിന പരേഡ് അവസാനിക്കുമ്പോള്‍തന്നെ ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കും. വലിയ രീതിയിലുള്ള മുന്‍ കരുതലാണ് കര്‍ഷകരും പോലീസും  നടത്തിയിരിക്കുന്നത്. ദില്ലിക്ക് അകത്ത് പ്രവേശിച്ച്‌ തിരിച്ച്‌ സമരഭൂമിയിലേക്ക് തിരിച്ചെത്തുന്ന രീതിയിലാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമാണ് ട്രാക്ടറുകളില്‍ ഉപയോഗിക്കുക. അതേസമയം 5000 ട്രാക്ടറുകള്‍ക്കാണ് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...