ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ യുഎസ് എംബസി കെട്ടിടത്തില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് 25 കാരനെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രജ്ഞ പറഞ്ഞു.
എംബസ്സിയില്‍ വീട്ടുജോലിക്കാരനാണ് കുട്ടിയുടെ പിതാവ്. എംബസ്സിക്കുള്ളിലെ ക്വാര്‍ട്ടേഴ്‌സിലാണ് കുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പീഡന വിവരം അമ്മ അറിഞ്ഞതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ പോലീസ് ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ‘എസിപി പ്രജ്ഞ പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.