ന്യൂഡല്‍ഹി: ഡല്‍ഹി ലോധി കോളനിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍സീറ്റില്‍ യുവതിയായ പോലീസ് ഉദ്യോഗസ്ഥയുടെ മൃതദേഹം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് കരുതുന്നത്. പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലീസുകാരന്‍ ഒളിവിലാണെന്നാണ് വിവരം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ എന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു. നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ കഴിഞ്ഞദിവസം ഒരു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മാസക് നിര്‍മ്മിക്കുന്ന 17 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.