ക്രഷര്‍ ഉത്പന്നങ്ങളുടെ അനധികൃത കടത്ത് ; പത്തനംതിട്ട, കോന്നി ഭാഗങ്ങളില്‍ നിന്ന് അഞ്ചു ടോറസും നാലു ടിപ്പറുകളും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണിന്റെ മറവില്‍ ചാരായം വാറ്റുന്നതും പച്ചമണ്ണും, ക്രഷര്‍ ഉത്പന്നങ്ങളും മറ്റും കടത്തുന്നതും കര്‍ശനമായി തടയുന്നതിനുള്ള റെയ്ഡുകള്‍ തുടരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇന്നും ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ ക്രഷര്‍ ഉത്പന്നങ്ങളും മെറ്റലും മറ്റും കടത്തിയതിന് പത്തനംതിട്ട, കോന്നി ഭാഗങ്ങളില്‍ നിന്നും ഒന്‍പതു വാഹനങ്ങള്‍ പിടിച്ചെടുത്തു. ഷാഡോ പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോന്നി പയ്യനാമണ്ണിലുള്ള ക്രഷറില്‍ നിന്നും മെറ്റലിന്റെ പാസ് ഉപയോഗിച്ച് പാറപ്പൊടി കടത്തിയ വാഹനവും പിടിച്ചെടുത്തവയില്‍ ഉള്‍പെടും. അഞ്ചു ടോറസും നാലു ടിപ്പറുകളുമാണ് എസ്ഐ റെഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനുകളില്‍ ഏല്‍പിച്ചത്. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ എസ്ഐ രാധാകൃഷ്ണന്‍, എഎസ്ഐമാരായ ഹരികുമാര്‍, വില്‍സണ്‍, സിപിഒ ശ്രീജിത്ത് എന്നിവരുണ്ടായിരുന്നു.

ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ വരുത്തിയ ഇളവുകള്‍ പ്രകാരം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തും. ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ തിങ്കള്‍ വൈകിട്ട് നാലു മുതല്‍ ചൊവ്വ വൈകിട്ടു നാലു വരെ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് 307 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 315 പേരെ അറസ്റ്റ് ചെയ്യുകയും 274 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യ വിവാഹമോചന കേസ് ഫയൽ ചെയ്തതിന്റെ പ്രകോപനം ; അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി...

0
കണ്ണൂർ: കണ്ണൂർ പരിയാരത്ത് അമ്മായിയമ്മയുടെ വാഹനത്തിന് നാശനഷ്ടമുണ്ടാക്കി മരുമകൻ. ഭാര്യ...

വധശിക്ഷ സ്വീകരിക്കാൻ സന്നദ്ധനാണ് ; കോടതിയെ അറിയിച്ച് യാസിൻ മാലിക്

0
ന്യൂഡൽഹി : തിഹാർ ജയിലിൽ കഴിയുന്ന നിരോധിത ഭീകര സംഘടനയായ ജമ്മു...

സോഷ്യൽമീഡിയ പോസ്റ്റ് ; മുൻ ഉദ്യോഗസ്ഥനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പോലീസ്

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ വിമർശകനായ മുൻ ഉന്നത ഉദ്യോഗസ്ഥൻ ആശിഷ്...

മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി , അന്വേഷണം ആരംഭിച്ച് പോലീസ്

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മലപ്പുറം വാഴക്കാടാണ് സംഭവം....