കണ്ണൂർ: കണ്ണൂർ പരിയാരത്ത് അമ്മായിയമ്മയുടെ വാഹനത്തിന് നാശനഷ്ടമുണ്ടാക്കി മരുമകൻ. ഭാര്യ വിവാഹമോചന കേസ് ഫയൽ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് അമ്മായിയമ്മയുടെ കാറിൻ്റെ ടയർ മരുമകൻ കുത്തിക്കീറിയത്. സംഭത്തില്‍ അഞ്ചാംപീടിക ചിറക്കുറ്റിയിലെ ജീപക് കാക്കാമണി (46) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. പെരിന്തട്ട സ്വദേശി ലീന സുകുമാരൻ്റെ കാറിനാണ് ജീപക് കാക്കാമണി കേടുപാടുകൾ വരുത്തിയത്. ഓഫീസിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ടയർ ഇയാൾ കുത്തിക്കീറുകയായിരുന്നു. 20,000 രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിവരം. സംഭവത്തിൽ പരിയാരം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































