വായുമലിനീകരണം അതിരൂക്ഷം ; ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഉന്നതതല യോഗം. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരമായി തുടരുകയാണ്. ഡല്‍ഹിയിലും പരിസരത്തും വായു ഗുണനിലവാര സൂചിക 488ലെത്തി. ഡല്‍ഹിയിലെ ആര്‍കെ പുരം (466), ഐടിഒ (402), പട്പര്‍ഗഞ്ച് (471), ന്യൂ മോട്ടി ബാഗ് (488) എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥയുള്ളത്. വര്‍ധിച്ചു വരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് വിദ്യാലയങ്ങളുടെ അവധി നവംബര്‍ 10 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 27 മുതല്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 200 പോയിന്റിലധികം വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ മൂന്ന് മുതലാണ് വായു മലിനീകരണം ശക്തമായത്. 2021 നവംബര്‍ 12ന് രേഖപ്പെടുത്തിയ 471 എന്ന ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഈ നവംബറിലും രേഖപ്പെടുത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി...

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...