പോക്‌സോ കേസില്‍ മനഃപൂര്‍വം പ്രതിയാക്കി ; പോലീസുകാരനെ കോടതി കുറ്റവിമുക്തനാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോക്‌സോ കേസില്‍ മനഃപൂര്‍വം പ്രതിയാക്കി ജയില്‍വാസം അനുഭവിക്കേണ്ടിവന്ന പോലീസുകാരനെ കോടതി കുറ്റവിമുക്തനാക്കി. ആലപ്പുഴയിലെ സിവില്‍ പോലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ്.എസ്.അനൂപിനെയാണ് (40) ഒക്ടോബര്‍ 6-ന് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയത്.

വിതുര സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അനൂപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ ഏതാനും ദിവസം മുമ്പാണ് പീഡന ശ്രമമെന്നായിരുന്നു പരാതിയില്‍ പറയുന്നത്. സംഭവം വിവാദവും വാര്‍ത്തയുമായതോടെ പരാതി നിഷേധിച്ച് പെണ്‍കുട്ടി തന്നെ രംഗത്തെത്തി. തന്‍റെ അച്ഛന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

ഇതേമൊഴി നേരത്തെ പോലീസിനും പെണ്‍കുട്ടി നല്‍കിയിരുന്നതാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താസമിക്കുകയും ഇവര്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചതിന് അച്ഛനെതിരേ വിതുര പോലീസ് കേസെടുത്തിരുന്നു. ഇത് പോലീസുകാരനായ തന്‍റെ ഇടപെടല്‍കാരണമാണെന്ന് ധരിച്ചാണ് പെണ്‍കുട്ടിയക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്നാണ് അനൂപ് പറയുന്നത്.

കൂടാതെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ കുടുംബ കോടതിയിലുണ്ടായിരുന്ന കേസിനു സഹായകരമായി ഉപയോഗിക്കാനും കൂടിയാണ് ഈ പരാതിയന്നും അനൂപ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ രണ്ടാം പ്രതിയാക്കിയിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പരാതിയെത്തുടര്‍ന്ന് അനൂപിനെ ആറുമാസം സസ്പെന്‍ഡ് ചെയ്യുകയും ആലപ്പുഴയ്ക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് കീഴടങ്ങിയപ്പോള്‍ 14 ദിവസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ബാലാവകാശ കമ്മിഷനു മുമ്പാകെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിതുര പോലീസ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...