വയനാട് : വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ വയനാട് ചീരാലിൽ ഇന്നലെ രാത്രിയും കടുവയെ കണ്ടെന്ന് നാട്ടുകാർ. പഴുർ ജംഗ്ഷന് സമീപത്തായി പാട്ടവയൽ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാർ കടുവയെ കണ്ടത്.ഒരു മാസത്തിനിടെ ചീരാലിൽ 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെ കൊല്ലുകയും ചെയ്തിരുന്നു. ഇതോടെ പ്രദേശത്ത് രാപ്പകൽ സമരം പ്രഖ്യാപിച്ച ജനങ്ങൾ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇന്നലെ അത് അവസാനിപ്പിച്ചു.
ലൈവ് ക്യാമറകൾ അടക്കം കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും മുത്തങ്ങയിൽ നിന്നു കുങ്കിയാനകളെ എത്തിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ഇന്നലെ പ്രദേശത്ത് വീണ്ടും കടുവയിറങ്ങിയത്. അതേസമയം രാപ്പകൽസമരം മാത്രമാണ് അവസാനിപ്പിച്ചതെന്നും കടുവയെ പിടികൂടുംവരെ പ്രതിഷേധം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.