ഷെയ്‌നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നു ; മറ്റുപലർക്കുമെതിരെ പരാതി വന്നിട്ടുണ്ടെന്ന് സാന്ദ്ര തോമസ്

For full experience, Download our mobile application:
Get it on Google Play

സിനിമാ മേഖലയില്‍ മറ്റ് പല നടന്മാർക്കെതിരേയും പരാതികള്‍ ഉണ്ടെങ്കിലും ഷെയ്ന്‍ നിഗത്തിന്റെ പേര് മാത്രമാണ് പുറത്ത് പറഞ്ഞിരിക്കുന്നതെന്നും ഷെയ്‌നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കി നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഒരാളെ മാത്രം ഒറ്റക്ക് ക്രൂശിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അത്രയും കാലം ചെയ്തതിനെയൊന്നും പരിഗണിക്കാതെ സൈബർ അറ്റാക്കിന് ഇട്ടുകൊടുക്കുന്നതിനോട് യോജിക്കാനാവില്ലെന്നും സാന്ദ്ര പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് സാന്ദ്ര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ;

‘ഇപ്പോഴത്തെ ഈ അക്രമത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍ എന്ന് പറയുന്നത് ഷെയ്നിന് ബുദ്ധിമുട്ടായിരിക്കും. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് ഷെയ്നിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നുള്ളതും ഒരു ചോദ്യമാണ്. ഷെയ്ൻ എന്ന ഒരു നടന്‍ മാത്രമല്ല, ഇങ്ങനെ ചോദിക്കുന്നതും പെരുമാറുന്നതും. ഞാന്‍ അടക്കമുള്ള എത്ര നിർമ്മാതാക്കൾ പരാതി നല്‍കിയിട്ടുണ്ട്. അതെല്ലാം ഒതുക്കി തീർക്കുകയാണുണ്ടായത്. ഷെയ്നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നതായി എനിക്ക് തോന്നുന്നു. ഇവിടെ വേറെ എത്ര നടന്മാർക്കെതിരെ പരാതികള്‍ വന്നിട്ടുണ്ട്. പല താരങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉള്ളപ്പോള്‍ ഷെയ്‌നിന്റെ പേര് മാത്രം പറയുന്നത് എന്തുകൊണ്ടാണ്. പരാതികള്‍ ബോധ്യപ്പെട്ടാല്‍ മറ്റുള്ളവരുടെയും പേരുകള്‍ പറയണം.’

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...