പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി സ്വന്തമായി പ്രസവം നടത്തി ; വീട്ടുക്കാർ അറിഞ്ഞത് കുഞ്ഞ് കരഞ്ഞപ്പോൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കി പ്രസവരീതി മനസിലാക്കിയ ശേഷമാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. ഈ മാസം 20-ന് മലപ്പുറം കോട്ടക്കലിലാണ് സംഭവം നടന്നത്. വീട്ടുകാര്‍ അറിയാതെയാണ് പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി വിവരം വീട്ടില്‍ മറച്ചുവെച്ചു. ശേഷം 23-ാം തീയതിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെയ്‌ക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മയ്‌ക്ക് കാഴ്‌ച്ചക്കുറവുണ്ട്. പിതാവ് രാത്രി ജോലിയ്‌ക്ക് പോകുന്നത് കൊണ്ട് പകല്‍ സമയം കൂടുതലും ഉറക്കമായിരിക്കും. ഇത് മറയാക്കി അയല്‍വാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. വിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...