ജാനകിക്കാട് പീഡനം : 2019ല്‍ ബന്ധുവും അയാളുടെ സുഹൃത്തും പീഡിപ്പിച്ചതായി മൊഴി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജാനകിക്കാട് കൂട്ടപീഡനക്കേസിലെ പെണ്‍കുട്ടിയെ 2019ല്‍ ബന്ധുവും, അയാളുടെ സുഹൃത്തും പീഡിപ്പിച്ചതായി മൊഴി. പുതിയ വെളിപ്പെടുത്തല്‍ പ്രകാരം കേസെടുത്ത പോലീസ് അറസ്റ്റ് ഉടനുണ്ടാകുമെന്ന് അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരാണ് നിലവില്‍ രണ്ട് കേസിലായി അറസ്റ്റിലായത്.

സുഹൃത്തിനോടൊപ്പം വിനോദസഞ്ചാര കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെത്തിയ പെണ്‍കുട്ടിയെ പാനീയത്തില്‍ മയക്കുമരുന്ന്​ കലര്‍ത്തി നല്‍കി സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടപീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ അറസ്​റ്റിലായ നാലു പേരെയും കോഴിക്കോട് പോക്സോ സ്പെഷ്യല്‍ കോടതി റിമാന്‍ഡ്​ ചെയ്തിരിക്കുകയാണ്. മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മല്‍ രാഹുല്‍ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ് (24), കായക്കൊടി ആക്കല്‍ പാലോളി അക്ഷയ് (22) എന്നിവരെയാണ് ജഡ്ജി പി.കെ.ദിനേശന്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍റ്​ ചെയ്തത്.

കഴിഞ്ഞ മൂന്നിനാണ്​ സംഭവം. കായക്കൊടി സ്വദേശിനിയായ പതിനേഴുകാരി സുഹൃത്തായ യുവാവിനൊപ്പമാണ്​ ജാനകികാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. അവിടെ വെച്ച്‌​ പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി ഇയാളും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...