സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ എത്താൻ വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി സാധനങ്ങൾ എത്തുന്നത് അനിശ്ചിതമായി വൈകും. ഫെബ്രുവരി 13ന് സപ്ലൈകോ ടെണ്ടർ വിളിച്ചിരുന്നു. ഇതിൽ അരി, പയർ പഞ്ചസാര, മുളക്, മല്ലി, ധാന്യങ്ങൾ തുടങ്ങിയവ നൽകുന്നതിന് വിതരണക്കാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു നോട്ടീസ്. എന്നാൽ കരാറുകാർ ഇതിനോട് അനുകൂലമായി സഹകരിക്കാത്തതിനാൽ ടെണ്ടർ നോട്ടീസ് പിൻവലിച്ചു. നിലവിൽ ഒരു സാധനവും സപ്ലൈകോയുടെ ഔട്ട്‌ലറ്റുകളിലോ ഗോഡൗണുകളിലോ സൂക്ഷിച്ചിട്ടില്ല.

250 കോടി രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ടെണ്ടറിൽ പങ്കെടുക്കുവെന്ന് കരാറുകാർ അറിയിച്ചു. 500 കോടിയിലധികം രൂപ ഇവർക്ക് നൽകാനുണ്ട്. ഇനി സർക്കാർ തുക നൽകാതെ ടെണ്ടറിൽ പങ്കെടുക്കില്ലെന്ന് കരാറുകാർ വ്യക്തമാക്കി. കഴിഞ്ഞദിവസം 13 ഇന സാധനങ്ങളുടെ വിലവർധിപ്പിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. 55 % സബ്സിഡി 35 % ആക്കി കുറച്ചു. എട്ട് വർഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...