ബഹ്‌റൈനിലെ ഇന്ധനവിലയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കണമെന്ന ആവശ്യം

For full experience, Download our mobile application:
Get it on Google Play

മനാമ : അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ, ബഹ്‌റൈനിലെ ഇന്ധനവിലയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി പാർലമെന്‍റ് അംഗങ്ങൾ രംഗത്ത്. പൗരന്മാരുടെ സാമ്പത്തിക ശേഷി കണക്കിലെടുത്ത് വില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എം.പിമാരാണ് അടിയന്തിര പ്രമേയം സമർപ്പിച്ചത്. 2026 ജനുവരി മുതൽ ഇന്ധനവില നിയന്ത്രണം നീക്കിയതോടെ ലോക വിപണിയിലെ വിലക്കയറ്റത്തിന്‍റെ ഭാരം പൂർണമായും ജനങ്ങളുടെ തലയിലായെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 90 മുതൽ 100 ഡോളർ വരെയാണ്. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചാൽ ഇത് 120 ഡോളർ കടക്കാൻ സാധ്യതയുണ്ട്.

ലോകത്തെ എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനാൽ മേഖലയിലെ ഏത് സുരക്ഷാ പ്രശ്നവും വില കുതിച്ചുയരാൻ കാരണമാകും. ബഹ്‌റൈനിലെ 80 ശതമാനത്തിലധികം കുടുംബങ്ങളും സ്വന്തം വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ധനവിലയിൽ ഉണ്ടാകുന്ന ഓരോ 10 ശതമാനം വർദ്ധനവും ഗതാഗത-സേവന മേഖലകളിൽ 7 ശതമാനം വരെ വിലക്കയറ്റത്തിന് കാരണമാകുന്നു. ഇത് കുറഞ്ഞ വരുമാനക്കാരെയും ഇടത്തരക്കാരെയും സാരമായി ബാധിക്കുന്നു. എണ്ണവില ഉയരുമ്പോൾ സർക്കാറിന് ലഭിക്കുന്ന അധിക വരുമാനത്തിന്‍റെ ഒരു ഭാഗം ജനങ്ങൾക്ക് സബ്‌സിഡി നൽകാൻ ഉപയോഗിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ ആഗോള വിപണിയിലെ ചാഞ്ചാട്ടം ജനങ്ങളെ ബാധിക്കാതിരിക്കാൻ വില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...