ന്യൂഡൽഹി: വില വൻതോതിൽ ഉയർന്നതോടെ ദസ്റക്കാലത്തെ സ്വർണാഭരണങ്ങളുടെ ഡിമാൻഡിൽ ഇടിവ്. വിൽപനയിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദസ്റകാലത്ത് 24 ടൺ സ്വർണം വിറ്റപ്പോൾ ഇക്കുറി വിൽപന 18 ടണ്ണായി ഇടിഞ്ഞുവെന്ന് ഇന്ത്യൻ ജ്വല്ലറി അസോസിയേഷൻ അറിയിച്ചു. സ്വർണത്തിന്റെ വില റെക്കോഡുകൾ ഭേദിച്ച് കുതിച്ചതാണ് തിരിച്ചടിയായതെന്നും അവർ വ്യക്തമാക്കി. ജി.എസ്.ടി പണിക്കൂലിയുമടക്കം ഒരു ലക്ഷത്തിനടുത്ത് ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ നൽകേണ്ട സ്ഥിതിയാണുള്ളത്. വില ഉയർന്നതോടെ സ്വർണകോയിനുകൾക്കും ഭാരം കുറഞ്ഞ ആഭരണങ്ങൾക്കുമുള്ള പ്രചാരം വർധിക്കുകയാണെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. അഞ്ച് ഗ്രാം ഭാരമുള്ള സ്വർണനാണയത്തിനും 20 ഗ്രാമിന്റെ വെള്ളിനാണയത്തിനും വലിയ ഡിമാൻഡാണ് ഉണ്ടാവുന്നതെന്നും വ്യാപാരികൾ പറയുന്നു. ഇതിനൊപ്പം ഡയമണ്ട് ആഭരണങ്ങൾക്കും ഡിമാൻഡ് വർധിക്കുന്നുണ്ടെന്ന് മധ്യപ്രദേശിലെ സ്വർണവ്യാപാരിയായ വികാസ് കതാരിയ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























