മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡരികില്‍ കുന്നുകൂട്ടി ഇറക്കിയിരിക്കുന്ന പാറക്കൂട്ടം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗതാഗത സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് റോഡരികില്‍ കുന്നുകൂട്ടി ഇറക്കിയിരിക്കുന്ന പാറക്കൂട്ടം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിലെ തോമ്പിക്കണ്ടം ചപ്പാത്ത് ജംഗ്ഷനു സമീപത്തെ അങ്കണവാടിയുടെ മുന്നിലാണ് പാറക്കല്ലുകള്‍ നാളുകളായി കൂട്ടിയിട്ടിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ വലിയവാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന റോഡിലാണ് സംഭവം. കാടുമൂടി കിടന്ന പാറ പരിസരം വൃത്തിയാക്കിയതോടാണ് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. അങ്കണവാടിയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് എത്തിച്ചതും പഴയതു പൊളിച്ചു നീക്കിയതുമായ പാറയെന്നാണ് പറയുന്നത്. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ കരാറുകാരന്‍ ഉപേക്ഷിച്ചു മടങ്ങിയതാണെന്ന് സമീപവാസികള്‍ പറഞ്ഞു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളും കൂടി എത്തുന്നതോടെ തിരക്കാവും. ഇവിടെ രണ്ടു വാഹനങ്ങള്‍ക്ക് വശം കൊടുക്കുവാന്‍ പാറക്കല്ലുകള്‍ മൂലം തടസം ഉണ്ടാവും. വലിയ അപകടങ്ങള്‍ ഉണ്ടാകുവാന്‍ കാത്തിരിക്കാതെ പാറക്കല്ലുകള്‍ നീക്കി ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...